ഒക്ടോബര്‍ മാസത്തിലെ രണ്ടാം വെള്ളിയാഴ്ച ലോക മുട്ട ദിനമായി കൊണ്ടാടപ്പെടുന്നു. മുട്ടയുടെ പോഷകഗുണങ്ങളെക്കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി 1996ലെ IEC വിയന്ന കോണ്‍ഫറന്‍സില്‍വച്ചാണ് ഈ തീരുമാനമുണ്ടായത്. സൂപ്പര്‍ ഫൂഡ് എന്നറിയപ്പെടുന്ന മുട്ടയുടെ ഗുണങ്ങള്‍- ഭൂമിയില്‍ ലഭ്യമായതില്‍വച്ച് ഏറ്റവും പോഷകസമ്പന്നമായ ഭക്ഷണമാണ് മുട്ട. ആധുനികകാലത്തെ ഭക്ഷണങ്ങളില്‍നിന്ന് ലഭ്യമല്ലാത്ത പലവിധ പോഷകങ്ങളും ഇതുവഴിലഭിക്കുന്നു. മുട്ട HDL (നല്ല കൊളസ്ട്രോള്‍) വര്‍ദ്ധിപ്പിക്കുന്നു. ഇതുവഴി ഹൃദയസംബന്ധിയായ അസുഖങ്ങള്‍ കുറയ്ക്കുന്നു. മുട്ടയില്‍ Choline ( B-complex vitaminsല്‍ ഒന്ന്) ഉണ്ട്. കണ്ണിനു നല്ലതായ Lutein, Zeaxanthin എന്നീ ആന്‍റിഓക്സിഡന്‍റ്സും എല്ലാ അമിനോ ആസിഡുകളും കൃത്യമായ തോതിലടങ്ങിയ പ്രോട്ടീനും മുട്ടയിലുണ്ട്. മുട്ടയെക്കുറിച്ച് ചില രസകരമായ വസ്തുതകള്‍- - വെള്ള നിറത്തിലും ബ്രൌണ്‍ നിറത്തിലുമുള്ള തോടുകളുള്ള മുട്ടകള്‍തമ്മില്‍ ഒരു വ്യത്യാസമേയുള്ളൂ- അതിടുന്ന കോഴികളുടെ ഇനവ്യത്യാസംമാത്രം. - കോഴിയോ കോഴിമുട്ടയോ ആദ്യമുണ്ടായത് എന്ന സംശയത്തിന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍നല്‍കുന്ന മറുപടിയിതാണ്- കോഴിയാണ് ആദ്യമുണ്ടായത്. കാരണം, പിടക്കോഴിയുടെ ഓവറിക്കുള്ളില്‍ കാണപ്പെടുന്ന ഒരുതരം പ്രോട്ടീനില്‍നിന്നു മാത്രമേ മുട്ടയുണ്ടാകൂ... - മുട്ടയെന്നത് ഒറ്റ കോശമാണ്. അതായത്, ഭൂമിയിലെ ഏറ്റവും വലിയ ഏക കോശമാണ് മുട്ട... - ഗണിതശാസ്ത്രപരമായി മുട്ടയുടെ രൂപം ഓവലോ വര്‍ത്തുളമോ അല്ല. മറിച്ച്, oblate or prolate spheroid ആണ്. - ലോകത്തുത്പാദിപ്പിക്കുന്ന മുട്ടയില്‍ പകുതിയും ചൈനയില്‍ നിന്നാണ്. - ഒട്ടകപ്പക്ഷിയുടെ മുട്ടത്തോടിന് പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്‍റെ ഭാരം താങ്ങാനാകും. - 2010ല്‍ ഹാരിയറ്റ് എന്ന പിടക്കോഴിയിട്ട മുട്ടയാണ് ലോകത്തിലെ ഏറ്റവും വലിയ കോഴിമുട്ട എന്ന റെക്കോഡ് നേടിയത്- 9.1 ഇഞ്ച് ആയിരുന്നു അതിന്‍റെ വ്യാസം.
17 likes
  • amritatvഒക്ടോബര്‍ മാസത്തിലെ രണ്ടാം വെള്ളിയാഴ്ച ലോക മുട്ട ദിനമായി കൊണ്ടാടപ്പെടുന്നു. മുട്ടയുടെ പോഷകഗുണങ്ങളെക്കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി 1996ലെ IEC വിയന്ന കോണ്‍ഫറന്‍സില്‍വച്ചാണ് ഈ തീരുമാനമുണ്ടായത്. സൂപ്പര്‍ ഫൂഡ് എന്നറിയപ്പെടുന്ന മുട്ടയുടെ ഗുണങ്ങള്‍- ഭൂമിയില്‍ ലഭ്യമായതില്‍വച്ച് ഏറ്റവും പോഷകസമ്പന്നമായ ഭക്ഷണമാണ് മുട്ട. ആധുനികകാലത്തെ ഭക്ഷണങ്ങളില്‍നിന്ന് ലഭ്യമല്ലാത്ത പലവിധ പോഷകങ്ങളും ഇതുവഴിലഭിക്കുന്നു. മുട്ട HDL (നല്ല കൊളസ്ട്രോള്‍) വര്‍ദ്ധിപ്പിക്കുന്നു. ഇതുവഴി ഹൃദയസംബന്ധിയായ അസുഖങ്ങള്‍ കുറയ്ക്കുന്നു. മുട്ടയില്‍ Choline ( B-complex vitaminsല്‍ ഒന്ന്) ഉണ്ട്. കണ്ണിനു നല്ലതായ Lutein, Zeaxanthin എന്നീ ആന്‍റിഓക്സിഡന്‍റ്സും എല്ലാ അമിനോ ആസിഡുകളും കൃത്യമായ തോതിലടങ്ങിയ പ്രോട്ടീനും മുട്ടയിലുണ്ട്. മുട്ടയെക്കുറിച്ച് ചില രസകരമായ വസ്തുതകള്‍- - വെള്ള നിറത്തിലും ബ്രൌണ്‍ നിറത്തിലുമുള്ള തോടുകളുള്ള മുട്ടകള്‍തമ്മില്‍ ഒരു വ്യത്യാസമേയുള്ളൂ- അതിടുന്ന കോഴികളുടെ ഇനവ്യത്യാസംമാത്രം. - കോഴിയോ കോഴിമുട്ടയോ ആദ്യമുണ്ടായത് എന്ന സംശയത്തിന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍നല്‍കുന്ന മറുപടിയിതാണ്- കോഴിയാണ് ആദ്യമുണ്ടായത്. കാരണം, പിടക്കോഴിയുടെ ഓവറിക്കുള്ളില്‍ കാണപ്പെടുന്ന ഒരുതരം പ്രോട്ടീനില്‍നിന്നു മാത്രമേ മുട്ടയുണ്ടാകൂ... - മുട്ടയെന്നത് ഒറ്റ കോശമാണ്. അതായത്, ഭൂമിയിലെ ഏറ്റവും വലിയ ഏക കോശമാണ് മുട്ട... - ഗണിതശാസ്ത്രപരമായി മുട്ടയുടെ രൂപം ഓവലോ വര്‍ത്തുളമോ അല്ല. മറിച്ച്, oblate or prolate spheroid ആണ്. - ലോകത്തുത്പാദിപ്പിക്കുന്ന മുട്ടയില്‍ പകുതിയും ചൈനയില്‍ നിന്നാണ്. - ഒട്ടകപ്പക്ഷിയുടെ മുട്ടത്തോടിന് പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്‍റെ ഭാരം താങ്ങാനാകും. - 2010ല്‍ ഹാരിയറ്റ് എന്ന പിടക്കോഴിയിട്ട മുട്ടയാണ് ലോകത്തിലെ ഏറ്റവും വലിയ കോഴിമുട്ട എന്ന റെക്കോഡ് നേടിയത്- 9.1 ഇഞ്ച് ആയിരുന്നു അതിന്‍റെ വ്യാസം.

Log in to like or comment.